ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
മാലിന്യ ശേഖരണ കലണ്ടര്‍

മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്

മാലിന്യ ശേഖരണ കലണ്ടർ

ശുചിത്വമുള്ള നാട് • ആരോഗ്യകരമായ ജീവിതം • ഹരിത കേരളം

മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ
വീടുകൾ, കടകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള വിവിധതരം മാലിന്യങ്ങൾ ശേഖരിക്കുന്ന കാലയളവ്, ശേഖരണത്തിനായി നൽകേണ്ട തുക എന്നിവ താഴെ നൽകിയിരിക്കുന്നു.

മാലിന്യ ശേഖരണ വിവരങ്ങൾ

ക്രമ നം.ഇനംശേഖരിക്കുന്ന മാസംഹരിതകർമ്മസേനക്ക് നൽകേണ്ട തുക
1.വീടുകൾ : എല്ലാത്തരം പേപ്പറുകൾ, പേപ്പർ കപ്പുകൾ, പേപ്പർ പ്ലേറ്റുകൾ, പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, പാട്ട്, ഇരുമ്പ്, അലുമിനിയംരണ്ട് മാസം കൂടുമ്പോൾ ഒരു പ്രാവശ്യം 3 ചാക്ക് വരെ 50 രൂപ 
തുടർന്ന് നുള്ള ഓരോ ചാക്കിനും 20 രൂപ വീതം
2.കടകൾ / സ്ഥാപനങ്ങൾ : എല്ലാത്തരം പേപ്പറുകൾ, പേപ്പർ കപ്പുകൾ, പേപ്പർ പ്ലേറ്റുകൾ, പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, പാട്ട്, ഇരുമ്പ്, അലുമിനിയംഎല്ലാ മാസവും3 ചാക്ക് വരെ 100 രൂപ 
തുടർന്ന് നുള്ള ഓരോ ചാക്കിനും 30 രൂപ വീതം
3.👟 ചെരുപ്പ്, ബാഗ്, മരുന്ന് സ്ട്രിപ്പുകൾഏപ്രിൽ മേയ്ഒരു കിലോഗ്രാമിന് 
10 രൂപ വീതം
4.🫙 കണ്ണാടി, കുപ്പി, ചില്ലു മാലിന്യങ്ങൾനവംബർ ഡിസംബർഒരു കിലോഗ്രാമിന് 
10 രൂപ വീതം
5.💡 ഈ മാലിന്യം (ട്യൂബ് ലൈറ്റ്, സിഎഫ്എൽ, ബാറ്ററി ഉൾപ്പെടെ)ആഗസ്റ്റ് സെപ്റ്റംബർഒരു കിലോഗ്രാമിന് 
10 രൂപ വീതം
6.👕 തുണി മാലിന്യംഗ്രീൻ കേരള കമ്പനി പറയുന്ന മാസങ്ങളിൽഒരു കിലോഗ്രാമിന് 
10 രൂപ വീതം

♻️ ശുചിത്വ സന്ദേശം

മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കുക. പുനരുപയോഗിക്കാവുന്ന വസ്തുക്കൾ പ്രത്യേകം മാറ്റിവയ്ക്കുക. മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് ഹരിതകർമ്മസേനയുമായി സഹകരിക്കുക.

മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്

ശുചിത്വം നമ്മുടെ ഉത്തരവാദിത്തം | മാലിന്യമുക്ത മൂക്കന്നൂർ നമ്മുടെ ലക്ഷ്യം