ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ടോര്‍ച്ചുകള്‍ വിതരണം ചെയ്തു.

November 6, 2026

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത്  വനം വകുപ്പ്  ഉദ്യോഗസ്ഥര്‍ക്ക് ഹൈ ബിം ടോര്‍ച്ച് കൈമാറി. ആന, പന്നി , പുലി തുടങ്ങിയ കാട്ട് മൃഗങ്ങളുടെ ശല്യമുള്ള സ്ഥലങ്ങളില്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള ടോര്‍ച്ചാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ജയ രാധാകൃഷ്ണന്‍ ഏഴാറ്റുമുഖം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് കൈമാറിയത്.  ഗ്രാമപഞ്ചായത്ത് ജനപ്രതിനിധകള്‍, ഉദ്യോഗസ്ഥര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.  

 Passing the torch.