ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
കേരളോത്സവം 2026- ഫുട്ബോള്‍ മത്സരം സൂപ്പര്‍ ബോയ്സ് കാളര്‍കുഴി ജേതാക്കളായി.

November 9, 2026

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ കേരളോത്സവം ഫുട്ബോള്‍ മത്സരത്തിന്‍റെ ആവേശകരമായ  ഫൈനലില്‍ സൂപ്പര്‍ ബോയ്സ് കാളാര്‍കുഴിയും, ഇന്‍റ്‍സിറ്റി താബോറും  നിശ്ചിത സമയത്തിന് ശേഷവും സമനിലയില്‍‌ തുടര്‍ന്നതിനാല്‍ നടത്തിയ ഷൂട്ട് ഔട്ടില്‍ 3-2 എന്ന സ്കോറില്‍ സൂപ്പര്‍ ബോയ്സ് കാളാര്‍കുഴി ജേതാക്കളായി. വിജയികള്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ട്രോഫി സമ്മാനിച്ചു.   

Football - Winners - Superboys Kalarkuzhi