ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
മട്ടുപ്പാവില്‍ പച്ചക്കറി കൃഷി- ടെണ്ടര്‍ ക്ഷണിച്ചു.

November 16, 2026

മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ -
ടെൻഡർ നോട്ടീസ്സ്ഥാപനം:

പദ്ധതിയുടെ വിശദാംശങ്ങൾപദ്ധതിയുടെ പേര്: മട്ടുപ്പാവിൽ പച്ചക്കറി കൃഷി (പ്രൊജക്റ്റ് നമ്പർ: 292/2026-27, മൂക്കന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2026-27 ജനകീയാസൂത്രണ പദ്ധതി)
പ്രോജക്റ്റ് അടങ്കൽ: ₹ 6,70,000/-
നിരതദ്രവ്യം (EMD): ₹ 6,700/-
ടെണ്ടർ ഫോറം വില: ₹ 200 + 18% GST
പ്രധാന തീയതികൾ
ദർഘാസ് ഫോറം ഓൺലൈനിൽ ലഭിക്കുന്ന തീയതി: 13.11.2026, വൈകുന്നേരം 5:00 മണി
ദർഘാസ് ഫോറം ഓൺലൈനിൽ സമർപ്പിക്കാനുള്ള തീയതി: 30.11.2026, രാവിലെ 11:00 മണി
ദർഘാസ് തുറന്നു പരിശോധിക്കുന്ന തീയതി: 01.12.2026, ഉച്ചയ്ക്ക് 12:00 മണി
ടെൻഡർ ക്ഷണിക്കുന്നതിനുള്ള വിവരങ്ങൾമൂക്കന്നൂർ ഗ്രാമപഞ്ചായത്തിന്റെ 2026-27 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രൊജക്റ്റ് നമ്പർ 292/2026-27 മട്ടുപ്പാവിൽ പച്ചക്കറി കൃഷി പ്രൊജക്ടിലേയ്ക്ക് നടീൽ മിശ്രിതം നിറച്ച HDPE ചട്ടി (10 x 12 ഇഞ്ച് വലിപ്പം) പച്ചക്കറി തൈകൾ ഉൾപ്പെടെ ലഭ്യമാകുന്നതിന് കേരള കൃഷിവകുപ്പിന്റെ ലൈസൻസ് ഉള്ള നഴ്സറി സ്ഥാപനങ്ങൾ / അംഗീകൃത ഏജൻസികൾ/ നിർമ്മാതാക്കൾ / കാർഷിക കർമ്മ സേന / അഗ്രോ സർവ്വീസ് സെൻ്റർ എന്നിവരിൽ നിന്നും ഈ ടെൻഡർ ക്ഷണിക്കുന്നു.

Tender