ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
മാലിന്യങ്ങള്‍ കത്തിക്കുക/ വലിച്ചെറിയുക കണ്ടാല്‍ ഫോട്ടോ എടുക്കു. .. റിവാര്‍ഡ് നേടൂ..

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത്

മാലിന്യം കത്തിക്കരുത്,
ജലാശയങ്ങളിൽ വലിച്ചെറിയരുത്!

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാലിന്യങ്ങള്‍ കത്തിക്കുകയോ ജലാശയങ്ങളിലേക്ക് വലിച്ചെറിയുകയോ ചെയ്യുന്നത് കണ്ടാല്‍ വ്യക്തമായ ലൊക്കേഷനും ഫോട്ടോയും എടുത്ത് താഴെ നല്‍കിയിരിക്കുന്ന നമ്പറുകളിലേക്ക് വാട്ട്സ്ആപ്പ് ചെയ്യുക.

🌿 പരിസ്ഥിതി സംരക്ഷിക്കാം, പൊതുജനാരോഗ്യം കാക്കാം

പരിസ്ഥിതി സംരക്ഷണത്തിനും പൊതുജനാരോഗ്യ സംരക്ഷണത്തിനുമായി മാലിന്യം കത്തിക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഗ്രാമപഞ്ചായത്തിനെ അറിയിക്കുക.

മാലിന്യ സംസ്കരണവും പരിസ്ഥിതി സംരക്ഷണവും

📋 റിപ്പോർട്ട് ചെയ്യേണ്ട വിധം

പരാതി നൽകുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

1

വാട്ട്സ്ആപ്പ് ചെയ്യുക
9496045721, 9446700800 എന്നീ നമ്പറുകളിലേക്ക് വിവരം അയയ്ക്കുക.

2

സ്ഥലവിവരങ്ങൾ രേഖപ്പെടുത്തുക
തീയതി, സമയം, സ്ഥലം എന്നിവ രേഖപ്പെടുത്തുക.

3

തെളിവുകൾ സമർപ്പിക്കുക
ഫോട്ടോ അല്ലെങ്കിൽ വീഡിയോ തെളിവുകൾ സഹിതം സമർപ്പിക്കുക.

4

നേരിട്ടും പരാതി നൽകാം
പഞ്ചായത്ത് ഓഫീസില്‍ നേരിട്ടും പരാതി നൽകാം.

റിവാർഡ് ലഭിക്കുന്നതിന്

നൽകിയ വിവരം പരിശോധിച്ച് ശരിവെച്ചതിനുശേഷം റിപ്പോർട്ട് ചെയ്ത വ്യക്തിക്ക് പഞ്ചായത്ത് നിശ്ചയിച്ചിരിക്കുന്ന പ്രോത്സാഹന സമ്മാനം (റിവാർഡ്) നൽകുന്നതാണ്.

പരാതിക്കാരന്‍റെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്.

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത്

ശുചിത്വമുള്ള നാട് • സുരക്ഷിതമായ പരിസ്ഥിതി • ആരോഗ്യകരമായ ജീവിതം