കാഴ്ചപ്പാടും ദൗത്യവും
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ കാഴ്ചപ്പാട് (Vision)
സാമൂഹിക നീതി, സുസ്ഥിര വികസനം, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, പരിസ്ഥിതി സംരക്ഷണം, ജനപങ്കാളിത്തം എന്നിവ ഉറപ്പുവരുത്തി എല്ലാ വിഭാഗം ജനങ്ങള്‍ക്കും സുരക്ഷിതവും സമൃദ്ധവുമായ ജീവിതനിലവാരം ഒരുക്കുന്ന മാതൃകാ ഗ്രാമപഞ്ചായത്തായി മൂക്കന്നൂരിനെ വളര്‍ത്തിയെടുക്കുക.
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ദൗത്യം (Mission)
- ജനകീയ പങ്കാളിത്തത്തോടെ സുതാര്യവും കാര്യക്ഷമവുമായ ഭരണ സംവിധാനം ഉറപ്പാക്കുക.
- അടിസ്ഥാന സൗകര്യങ്ങള്‍, കുടിവെള്ളം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഗുണമേന്മയുള്ള സേവനങ്ങള്‍ ലഭ്യമാക്കുക.
- സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങളുടെയും ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുക.
- കാര്‍ഷിക മേഖലയുടെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെയും വികസനത്തിന് പ്രോത്സാഹനം നല്‍കുക.
- പരിസ്ഥിതി സംരക്ഷണം, ഹരിതവല്‍ക്കരണം, മാലിന്യ സംസ്കരണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി സുസ്ഥിര വികസനം കൈവരിക്കുക.
സാംസ്‌കാരിക പൈതൃകവും സാമൂഹിക ഐക്യവും സംരക്ഷിച്ച് ഗ്രാമത്തിന്‍റെ സമഗ്ര വികസനം ഉറപ്പാക്കുക.
മൂക്കന്നൂരിന്‍റെ പാരമ്പര്യവും പ്രകൃതി സൗന്ദര്യവും സംരക്ഷിച്ചുകൊണ്ട് ജനകീയ വികസനത്തിന്റെ മാതൃകയായി പഞ്ചായത്തിനെ മാറ്റിയെടുക്കുന്നതാണ് ഈ കാഴ്ചപ്പാടിന്റെയും ദൗത്യത്തിന്‍റേയും ആധാരലക്ഷ്യം.