ഈ വെബ് സൈറ്റ് നിര്‍മ്മാണ പുരോഗതിയിലാണ് പൂര്‍ണ്ണായും തയ്യാറായിട്ടില്ല

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ജയ രാധാകൃഷ്ണന്‍

പ്രസിഡൻ്റ്

ബിജു പാലാട്ടി

വൈസ് പ്രസി‍ഡന്‍റ് & ചെയർപേഴ്സണ്‍, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

മില്‍സ ജിജോ

ചെയര്‍പേഴ്സണ്‍,വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി

സുബ്രഹ്മണ്യന്‍ ടി വി

ചെയര്‍പേഴ്സണ്‍ , ക്ഷേമം സ്റ്റാന്‍ഡിംഗ് കമ്മിറ്റി

വിന്‍സി തോമസ്

ചെയര്‍പേഴ്സണ്‍ , ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി

സുനില്‍കുമാര്‍ കെ. യു

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് നിലവില്‍ വന്ന വര്‍ഷം- 1969 

ആകെ വാര്‍ഡുകളുടെ എണ്ണം- 15

ജില്ല - എറണാകുളം

താലൂക്ക്- ആലുവ

ബ്ലോക്ക് പഞ്ചായത്ത്- അങ്കമാലി

ജില്ലാ പഞ്ചായത്ത്- എറണാകുളം

വില്ലേജുകള്‍- മൂക്കന്നൂര്‍, തുറവൂര്‍, അയ്യമ്പുഴ

ആകെ ജന സംഖ്യ(2011 സെന്‍സ് പ്രകാരം)- 19628 

ആകെ പുരുഷന്‍മാര്‍- 9446

ആകെ സ്ത്രീകള്‍‌-9822

വിസ്തീര്‍ണ്ണം- 22.7 ച. കി.മീറ്റര്‍

അതിരുകള്‍

  • കിഴക്ക്- തുറവൂര്‍- അയ്യമ്പുഴ ഗ്രാമപഞ്ചായത്തുകള്‍
  • തെക്ക്- തുറവൂര്‍ ഗ്രാമപഞ്ചായത്ത്
  • പടിഞ്ഞാറ്- കറുകുറ്റി ഗ്രാമപഞ്ചായത്ത്
  • വടക്ക്- കറുകുറ്റി- അയ്യമ്പുഴ ഗ്രാമപഞ്ചായത്തുകള്‍

നിയമസഭ മണ്ഡലം- അങ്കമാലി

ലോകസഭ മണ്ഡലം- ചാലക്കുടി

ഗ്രാമപഞ്ചായത്തിലെ ഫോണ്‍ നമ്പര്‍- 04842615698, 9496045721

ഇ-മെയില്‍ വിലാസം- gpmookkannoor@gmail.com

 

K-SMART App

K-SMART - Mobile App

Download Now

decorative icons

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രം

മൂക്കന്നൂര്‍ എന്ന പേര് പുരാതനമായി അറിയപ്പെട്ടിരുന്ന ഒരു പ്രദേശത്തിന്റെ സൂചനയാണ്. ഊര് എന്ന തമിഴ് പദത്തില്‍ അവസാനിക്കുന്ന സ്ഥലനാമങ്ങള്‍ കേരളത്തില്‍ ധാരാളമുണ്ട്. വളരെ പുരാതന കാലത്ത് തന്നെ ഈ പ്രദേശം ജനനിബിഡമായിരുന്നുവെന്നും പിന്നീടുണ്ടായ യുദ്ധമോ പകര്‍ച്ച വ്യാധികളോ പ്രകൃതിക്ഷോഭമോ കൊണ്ട് ജനങ്ങള്‍ ഒഴിഞ്ഞുപോയതാണെന്നും അങ്ങിനെ കുറേക്കാലം വനപ്രദേശമായിരുന്നുവെന്നും വീണ്ടും ജനവാസം ആരംഭിക്കുകയാണുണ്ടായതെന്നും വിശ്വസിക്കപ്പെടുന്നു. 1930-ല്‍ ചീനം ചിറയില്‍ കണ്ടെത്തിയ കല്‍പടവുകളും കല്‍ക്കെട്ടുകളും നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെട്ട മുനിയറകളും വലിയ മണ്‍ഭരണികളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൂട്ടാല ദേവീക്ഷേത്രവും അതിന് മുന്നിലുള്ള ആലും, തേവര്‍ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട ആറാട്ടുപുഴയും മുകളില്‍ രേഖപ്പെടുത്തിയ വിശ്വാസത്തിന് പിന്‍ബലമാകുന്നു. നമ്പൂതിരി ഇല്ലങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഏതാനും വന്‍കിട ഭൂഉടമകളുടെയും...

കൂടുതൽ വായിക്കുക