മാലിന്യ ശേഖരണ കലണ്ടര്
മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്
മാലിന്യ ശേഖരണ കലണ്ടർ
ശുചിത്വമുള്ള നാട് • ആരോഗ്യകരമായ ജീവിതം • ഹരിത കേരളം
മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ
വീടുകൾ, കടകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള വിവിധതരം മാലിന്യങ്ങൾ ശേഖരിക്കുന്ന കാലയളവ്, ശേഖരണത്തിനായി നൽകേണ്ട തുക എന്നിവ താഴെ നൽകിയിരിക്കുന്നു.
മാലിന്യ ശേഖരണ വിവരങ്ങൾ
| ക്രമ നം. | ഇനം | ശേഖരിക്കുന്ന മാസം | ഹരിതകർമ്മസേനക്ക് നൽകേണ്ട തുക |
|---|---|---|---|
| 1. | വീടുകൾ : എല്ലാത്തരം പേപ്പറുകൾ, പേപ്പർ കപ്പുകൾ, പേപ്പർ പ്ലേറ്റുകൾ, പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, പാട്ട്, ഇരുമ്പ്, അലുമിനിയം | രണ്ട് മാസം കൂടുമ്പോൾ ഒരു പ്രാവശ്യം | 3 ചാക്ക് വരെ 50 രൂപ തുടർന്ന് നുള്ള ഓരോ ചാക്കിനും 20 രൂപ വീതം |
| 2. | കടകൾ / സ്ഥാപനങ്ങൾ : എല്ലാത്തരം പേപ്പറുകൾ, പേപ്പർ കപ്പുകൾ, പേപ്പർ പ്ലേറ്റുകൾ, പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, പാട്ട്, ഇരുമ്പ്, അലുമിനിയം | എല്ലാ മാസവും | 3 ചാക്ക് വരെ 100 രൂപ തുടർന്ന് നുള്ള ഓരോ ചാക്കിനും 30 രൂപ വീതം |
| 3. | 👟 ചെരുപ്പ്, ബാഗ്, മരുന്ന് സ്ട്രിപ്പുകൾ | ഏപ്രിൽ മേയ് | ഒരു കിലോഗ്രാമിന് 10 രൂപ വീതം |
| 4. | 🫙 കണ്ണാടി, കുപ്പി, ചില്ലു മാലിന്യങ്ങൾ | നവംബർ ഡിസംബർ | ഒരു കിലോഗ്രാമിന് 10 രൂപ വീതം |
| 5. | 💡 ഈ മാലിന്യം (ട്യൂബ് ലൈറ്റ്, സിഎഫ്എൽ, ബാറ്ററി ഉൾപ്പെടെ) | ആഗസ്റ്റ് സെപ്റ്റംബർ | ഒരു കിലോഗ്രാമിന് 10 രൂപ വീതം |
| 6. | 👕 തുണി മാലിന്യം | ഗ്രീൻ കേരള കമ്പനി പറയുന്ന മാസങ്ങളിൽ | ഒരു കിലോഗ്രാമിന് 10 രൂപ വീതം |
♻️ ശുചിത്വ സന്ദേശം
മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കുക. പുനരുപയോഗിക്കാവുന്ന വസ്തുക്കൾ പ്രത്യേകം മാറ്റിവയ്ക്കുക. മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് ഹരിതകർമ്മസേനയുമായി സഹകരിക്കുക.