ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
ക്യമ്പയിന്‍ ഏകോപനം- കമ്മിറ്റികള്‍

മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്

നിർമ്മലം – ശുചിത്വ കേരളം

ഗ്രാമപഞ്ചായത്ത് തല ഏകോപന സമിതി & വാർഡ് തല നിർവഹണ സമിതി

സമിതികളുടെ രൂപീകരണവും ഏകോപനവും

നിർമ്മലം – ശുചിത്വ കേരളം ക്യാമ്പയിന്റെ ആസൂത്രണം, ഏകോപനം, നിർവഹണം, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കുന്നതിനായി ഗ്രാമപഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും സമിതികൾ രൂപീകരിക്കുന്നു. സർക്കാർ ഉത്തരവിലെ അനുബന്ധത്തിൽ നിർദേശിച്ചിട്ടുള്ള സമിതി ഘടനയാണ് താഴെ പട്ടികകളായി നൽകിയിരിക്കുന്നത്.

ഗ്രാമപഞ്ചായത്ത് തല ഏകോപന സമിതി

ഗ്രാമപഞ്ചായത്ത് തല സമിതിയുടെ പദവികളും അംഗങ്ങളുടെ ചുമതലകളും സർക്കാർ ഉത്തരവിലെ പട്ടിക പ്രകാരം.

ക്രമ നമ്പർപദവിഅംഗങ്ങൾ / ചുമതലക്കാർ
1ചെയർപേഴ്സൺഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
2വൈസ് ചെയർപേഴ്സൺആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ
3കൺവീനർസെക്രട്ടറി
4ജോയിന്റ് കൺവീനർഅസി. സെക്രട്ടറി
5അംഗങ്ങൾ
  • വൈസ് പ്രസിഡന്റ്
  • മറ്റ് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ
  • ആസൂത്രണ സമിതി വൈസ് ചെയർപേഴ്സൺ
  • ഗ്രാമപഞ്ചായത്ത് സ്ഥാപന മേധാവികൾ
  • അസിസ്റ്റന്റ് എഞ്ചിനീയർ
  • സ്റ്റേഷൻ ഹൗസ് ഓഫീസർ, പോലീസ്
  • കൃഷി ഓഫീസർ
  • വില്ലേജ് ഓഫീസർ
  • ഹെൽത്ത് ഇൻസ്പെക്ടർ
  • വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ
  • കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ
  • റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ
സമിതി വിപുലീകരണം മാലിന്യ പരിപാലന മേഖലയിലെ വിദഗ്ധർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ, സാമൂഹിക സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരെ ഉൾപ്പെടുത്താവുന്നതാണ്.

വാർഡ് തല നിർവഹണ സമിതി

ക്രമ നമ്പർസമിതിഭാരവാഹികൾഅംഗങ്ങൾ
1വാർഡ് തല നിർവഹണ സമിതി
  • ചെയർപേഴ്സൺ: വാർഡ് മെമ്പർ
  • കൺവീനർ: ഗ്രാമസഭാ ചുമതലയുള്ള ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥൻ
  • ജോയിന്റ് കൺവീനർ: എ.ഡി.എസ്. ചെയർപേഴ്സൺ
  • വാർഡിലെ സ്ഥാപന മേധാവികൾ
  • കുടുംബശ്രീ അയൽക്കൂട്ടം കൺവീനർമാർ
  • ഗ്രന്ഥശാലാ പ്രതിനിധികൾ
  • രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ
  • യുവജന സംഘടനാ പ്രതിനിധികൾ
  • വിദ്യാർഥി സംഘടനാ പ്രതിനിധികൾ
  • വനിതാ സംഘടനാ പ്രതിനിധികൾ
  • സന്നദ്ധ സംഘടനാ പ്രതിനിധികൾ
  • റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ

മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്
നിർമ്മലം – ശുചിത്വ കേരളം ക്യാമ്പയിൻ
ശുചിത്വം • ഏകോപനം • ജനപങ്കാളിത്തം