ഈ വെബ് സൈറ്റ് നിര്‍മ്മാണ പുരോഗതിയിലാണ് പൂര്‍ണ്ണായും തയ്യാറായിട്ടില്ല
മാലിന്യങ്ങള്‍ കത്തിക്കുക/ വലിച്ചെറിയുക കണ്ടാല്‍ ഫോട്ടോ എടുക്കു. .. റിവാര്‍ഡ് നേടൂ..

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാലിന്യങ്ങള്‍ കത്തിക്കുകയോ ജലാശയങ്ങളിലേക്ക്  വലിച്ചെറിയുകയോ ചെയ്യുന്നത് കണ്ടാല്‍  9496045721 എന്ന നമ്പറിലേക്കോ 9446700800 നമ്പറിലേക്കോ വ്യക്തമായ ലോക്കേഷനും ഫോട്ടോയും എടുത്ത് വാട്ട്സ്ആപ്പ് ചെയ്യു.


പരിസ്ഥിതി സംരക്ഷണത്തിനും പൊതുജനാരോഗ്യ സംരക്ഷണത്തിനുമായി മാലിന്യം കത്തിക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഗ്രാമപഞ്ചായത്തിനെ അറിയിക്കുക.

റിപ്പോർട്ട് ചെയ്യേണ്ട വിധം:
9496045721, 9446700800 വാട്ട്സ്ആപ്പ് ചെയ്യുക
തീയതി, സമയം, സ്ഥലം എന്നിവ രേഖപ്പെടുത്തുക.
ഫോട്ടോ അല്ലെങ്കിൽ വീഡിയോ തെളിവുകൾ സഹിതം സമർപ്പിക്കുക.
പഞ്ചായത്ത് ഓഫീസില്‍ നേരിട്ടും പരാതി നൽകാം.

റിവാർഡ് ലഭിക്കുന്നതിന്:

നൽകിയ വിവരം പരിശോധിച്ച് ശരിവെച്ചതിനുശേഷം റിപ്പോർട്ട് ചെയ്ത വ്യക്തിക്ക് പഞ്ചായത്ത് നിശ്ചയിച്ചിരിക്കുന്ന പ്രോത്സാഹന സമ്മാനം (റിവാർഡ്) നൽകുന്നതാണ്.
പരാതിക്കാരന്‍റെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്.