ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
പുതിയ കെട്ടിട നമ്പറുകള്‍ അനുവദിച്ചത്

November 17, 2026


മൂക്കന്നൂർ ഗ്രാമ പഞ്ചായത്തിൽ 14 വാർഡുകൾ ഉണ്ടായിരുന്നത് ഒരു വാർഡ് കൂട്ടി ചേർത്ത് 15 വാർഡുകൾ ആക്കിയതിന്റെ അടിസ്ഥാനത്തിൽ കെട്ടിട നമ്പറുകൾ വാർഡ് അടിസ്ഥാനത്തിൽ പുനർ ക്രമീകരിക്കുന്ന നടപടി സ്വീകരിച്ചുവരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ കെട്ടിട ഉടമകൾക്ക് പഴയ നമ്പറിനു പകരം പുതിയ നമ്പർ ആക്കിയത് സംബന്ധിച്ച് മൊബൈലിൽ മെസേജ്ജുകൾ വരും ദിവസങ്ങളിൽ വരുന്നതാണെന്ന വിവരം അറിയിക്കുന്നു. പുതിയ നമ്പറുകൾ അതാത് കെട്ടിടത്തിൽ രേഖപ്പെടുത്തുന്നത് അഭികാമ്യമായിരിക്കും എന്ന് സെക്രട്ടറി അറിയിക്കുന്നു.

News