അറിയിപ്പ്- പുതിയ കെട്ടിട നമ്പറുകള്‍ അനുവദിച്ചു.
November 17, 2026
അറിയിപ്പ്
മൂക്കന്നൂർ ഗ്രാമ പഞ്ചായത്തിൽ 14 വാർഡുകൾ ഉണ്ടായിരുന്നത് ഒരു വാർഡ് കൂട്ടി ചേർത്ത് 15 വാർഡുകൾ ആക്കിയതിന്റെ അടിസ്ഥാനത്തിൽ കെട്ടിട നമ്പറുകൾ വാർഡ് അടിസ്ഥാനത്തിൽ പുനർ ക്രമീകരിക്കുന്ന നടപടി സ്വീകരിച്ചുവരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ കെട്ടിട ഉടമകൾക്ക് പഴയ നമ്പറിനു പകരം പുതിയ നമ്പർ ആക്കിയത് സംബന്ധിച്ച് മൊബൈലിൽ മെസേജ്ജുകൾ വരും ദിവസങ്ങളിൽ വരുന്നതാണെന്ന വിവരം അറിയിക്കുന്നു. പുതിയ നമ്പറുകൾ അതാത് കെട്ടിടത്തിൽ രേഖപ്പെടുത്തുന്നത് അഭികാമ്യമായിരിക്കും എന്ന് സെക്രട്ടറി അറിയിച്ചു.