കേരളോത്സവം 2026- വടംവലി സിറ്റ് ബോയ്സ് പൂതംകുറ്റി ജേതാക്കളായി
November 9, 2026
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2026 കേരളോത്സവം വടംവലി മത്സരം താബോര്‍ പള്ളി ഗ്രൗണ്ടില്‍ നടന്നു. ആവേശകരമായ ഫൈനലില്‍ സിറ്റി ബോയ്സ് പൂതംകുറ്റിയും അസ്ടേക്ക് എഫ്.സി മൂക്കന്നൂരും മത്സരിച്ചു. മത്സരത്തില്‍ സിറ്റി ബോയ്സ് പൂതംകുറ്റി വിജയിച്ചു. വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു.