ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2026 ലെ കലാ- രചന മത്സരങ്ങള്‍ നടന്നു.

November 7, 2026

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2026 ലെ കലാ മത്സരങ്ങള്‍ 07.11.2026 ല്‍ രാവിലെ 10 മണിയ്ക്ക് കെ.പി ഹോര്‍മീസ് മെമ്മോറിയല്‍ ഹാളില്‍ വച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ. ടി .എം വര്‍ഗ്ഗീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജയ രാധാകൃഷ്ണണന്‍ , വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ മില്‍സ  ജിജോ, ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ടി വി സുബ്രന്‍, ഏല്യാസ് കെ. തരിയന്‍, റോയ്സണ്‍ വര്‍ഗ്ഗീസ്, സിനി ഡേവീസ്, ഡാലി ജോയ് ,മത്തായി ടി.ഒ, ബിന്ദു കുമാരന്‍ എന്നിവര്‍ പങ്കെടുത്തു. 

 Inauguration of Arts Competitions