വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ടോര്ച്ചുകള് വിതരണം ചെയ്തു.
November 6, 2026
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഹൈ ബിം ടോര്‍ച്ച് കൈമാറി. ആന, പന്നി , പുലി തുടങ്ങിയ കാട്ട് മൃഗങ്ങളുടെ ശല്യമുള്ള സ്ഥലങ്ങളില്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള ടോര്‍ച്ചാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജയ രാധാകൃഷ്ണന് ഏഴാറ്റുമുഖം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് കൈമാറിയത്. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധകള്‍, ഉദ്യോഗസ്ഥര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.