മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രം
മൂക്കന്നൂര്‍ എന്ന പേര് പുരാതനമായി അറിയപ്പെട്ടിരുന്ന ഒരു പ്രദേശത്തിന്റെ സൂചനയാണ്. ഊര് എന്ന തമിഴ് പദത്തില്‍ അവസാനിക്കുന്ന സ്ഥലനാമങ്ങള്‍ കേരളത്തില്‍ ധാരാളമുണ്ട്. വളരെ പുരാതന കാലത്ത് തന്നെ ഈ പ്രദേശം ജനനിബിഡമായിരുന്നുവെന്നും പിന്നീടുണ്ടായ യുദ്ധമോ പകര്‍ച്ച വ്യാധികളോ പ്രകൃതിക്ഷോഭമോ കൊണ്ട് ജനങ്ങള്‍ ഒഴിഞ്ഞുപോയതാണെന്നും അങ്ങിനെ കുറേക്കാലം വനപ്രദേശമായിരുന്നുവെന്നും വീണ്ടും ജനവാസം ആരംഭിക്കുകയാണുണ്ടായതെന്നും വിശ്വസിക്കപ്പെടുന്നു. 1930-ല്‍ ചീനം ചിറയില്‍ കണ്ടെത്തിയ കല്‍പടവുകളും കല്‍ക്കെട്ടുകളും നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ കാണപ്പെട്ട മുനിയറകളും വലിയ മണ്‍ഭരണികളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൂട്ടാല ദേവീക്ഷേത്രവും അതിന് മുന്നിലുള്ള ആലും, തേവര്‍ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട ആറാട്ടുപുഴയും മുകളില്‍ രേഖപ്പെടുത്തിയ വിശ്വാസത്തിന് പിന്‍ബലമാകുന്നു. നമ്പൂതിരി ഇല്ലങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഏതാനും വന്‍കിട ഭൂഉടമകളുടെയും...
കൂടുതൽ വായിക്കുക