ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..

വാർത്തകളും ലേഖനങ്ങളും

October 23, 2026
കേരളോത്സവം 2026 തുടക്കം കുറിച്ചു.

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 ന് 20.10.2026 തീയതി രാവിലെ 8. മണിയ്ക്ക് ക്രിക്കറ്റ് മത്സരത്തോടെ തുടക്കം കുറിച്ചു. ബഹു. ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം. ജോണ്‍ അവര്‍കള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജയ രാധാകൃഷ്ണണ്‍ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള...

കൂടുതൽ വായിക്കുക
October 17, 2026
പേവിഷ ബാധ വിമുക്ത കേരളം - പ്രതിരോധ കുത്തി വയ്പ് യജ്ഞം നാലാം ഘട്ടം

പേവിഷ ബാധ വിമുക്ത കേരളം - പ്രതിരോധ കുത്തി വയ്പ് യജ്ഞം നാലാം ഘട്ടം 2026 സെപ്തംബര്‍ 28 മുതല്‍ 2026 ഒക്ടോബര്‍ 27 വരെ നടക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് മൂക്കന്നൂര്‍ വെറ്റിനറി ഡിസ്പെന്‍സറിയുമായി ബന്ധപ്പെടുക.

October 17, 2026
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2026 - മുട്ടക്കോഴി വിതരണം നടത്തി

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണം 2026 ലെ പ്രോജക്ടായ അടുക്കള മുറ്റത്ത് മുട്ടകോഴി വളര്‍ത്തല്‍ എന്ന പ്രോജക്ടിന്‍റെ ഭാഗമായി മുട്ടക്കോഴി വിതരണം നടത്തി. അദ്യഘട്ടത്തില്‍ 645 ഗുണഭോക്താക്കള്‍ക്ക് കോഴികളെ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനപ്രതിനിധകള്‍, നിര്‍വ്...

കൂടുതൽ വായിക്കുക
October 16, 2026
മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്: മൃഗങ്ങളുടെ ജനന നിയന്ത്രണം സംബന്ധിച്ച് സർവകക്ഷി പൊതുസമിതിയുടെ യോഗം ചേർന്നു.

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിവിധ സ്ഥാപനങ്ങളിലെ നോഡല്‍ ഓഫീസറുടേയം ജനകീയ സമതി അംഗങ്ങളുടേയും സര്‍വ കക്ഷി യോഗം 16.10.2026 തീയതിയില്‍ ഉച്ചയ്ക്ക് ശേഷം 2 മണിയ്ക്ക് കെ പി ഹോര്‍മീസ് മെമ്മോറിയ‍ല്‍ കമ്മ്യൂണിറ്റി ഹാ‍ളില്‍ ചേര്‍ന്നു. മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജയ രാധാകൃഷ്ണന്‍ അദ്ധ്യ...

കൂടുതൽ വായിക്കുക
October 14, 2026
കേരളോത്സവം 2026 മത്സര സമയങ്ങള്‍ പ്രഖ്യാപിച്ചു.

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2026 ന്‍റെ മത്സരങ്ങളുടെ സമയക്രമങ്ങള്‍ താഴെ ചേര്‍ക്കുന്നു. 20-10-2026 രാവിലെ 8 മണി മുതൽ മൂക്കന്നൂര്‍ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ട് - ക്രിക്കറ്റ്21- 10 - 2026 രാവിലെ 8 മണി മുതൽ മൂക്കന്നൂര്‍ SHO സ്കൂള്‍ ഗ്രൗണ്ട് - ഫുട്ബോൾ01.11.2026 വൈകീട്ട് 5 മണിക്ക് മൂന്നാംപറമ...

കൂടുതൽ വായിക്കുക
October 13, 2026
കേരളോത്സവം 2026 മത്സരങ്ങളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് https://keralotsavam.com സന്ദര്‍ശിക്കുക.

കേരളോത്സവം 2026 മത്സരങ്ങളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് https://keralotsavam.com സന്ദര്‍ശിക്കുക.

October 13, 2026
കേരളോത്സവം സംഘാടക സമിതി സംഘടിപ്പിച്ചു.

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2026 സംഘാടക സമിതി യോഗം 12.10.2026 ന് വൈകുന്നേരം 4.30 ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജയ രാധാകൃഷ്ണന്‍റെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് ജനപ്രതിനധികള്‍, വിവിധ ക്ലബ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. കേരളോത്സവം 2026 മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തില്‍...

കൂടുതൽ വായിക്കുക
October 10, 2026
കേരളോത്സവം 2026 സംഘാടക സമിതി യോഗം

കേരളോത്സവം 2026 സംഘാടക സമിതി യോഗം12.10.2026 തിങ്കളാഴ്ച 4.30 പി.എം ന് മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ജയരാധാകൃഷ്ണന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്നു. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മുഴുവന്‍ ക്ലബുകളേയും യോഗത്തിലേക്ക് ക്ഷണിക്കുന്നു,

October 6, 2026
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത്- UHID കാര്‍ഡ് വിതരണം ആരംഭിച്ചു.

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പൊതുജനങ്ങള്‍ക്ക് UHID കാര്‍ഡ് വിതരണം ആരംഭിച്ചു. ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂറ്റും സംയുക്തമായി നടത്തിയ പദ്ധതിയില്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ മുഴുവന്‍ ആളുകള്‍ക്കും UHID കാര്‍ഡ് വിതരണം ചെയ്യും.

October 3, 2026
ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 15 ഹരിതകര്‍മ്മ സേനാംഗങ്ങള്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.