ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും വാക്സിനേഷന്‍ എടുത്ത് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും നിയമാനുസൃതം ലൈസന്‍സ് എടുക്കേണ്ടതാണെന്നും അല്ലാത്തപക്ഷം നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതണെന്നും സെക്രട്ടറി അറിയിക്കുന്നു..

വാർത്തകളും ലേഖനങ്ങളും

November 7, 2026
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2026 ലെ കലാ- രചന മത്സരങ്ങള്‍ നടന്നു.

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2026 ലെ കലാ മത്സരങ്ങള്‍ 07.11.2026 ല്‍ രാവിലെ 10 മണിയ്ക്ക് കെ.പി ഹോര്‍മീസ് മെമ്മോറിയല്‍ ഹാളില്‍ വച്ച് നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ. ടി .എം വര്‍ഗ്ഗീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജയ രാധാകൃഷ്ണണന്‍ , വികസന സ്ഥിരം സമ...

കൂടുതൽ വായിക്കുക
November 6, 2026
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ടോര്‍ച്ചുകള്‍ വിതരണം ചെയ്തു.

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഹൈ ബിം ടോര്‍ച്ച് കൈമാറി. ആന, പന്നി , പുലി തുടങ്ങിയ കാട്ട് മൃഗങ്ങളുടെ ശല്യമുള്ള സ്ഥലങ്ങളില്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള ടോര്‍ച്ചാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ജയ രാധാകൃഷ്ണന്‍ ഏഴാറ്റുമുഖം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് കൈമാറിയത്. ഗ...

കൂടുതൽ വായിക്കുക
November 5, 2026
മുട്ടക്കോഴി വിതരണം- രണ്ടാം ഘട്ടം നടത്തി

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതിയിലെ പ്രോജക്ടായ അടുക്കള മുറ്റത്തെ കോഴിവളര്‍ത്തല്‍ എന്ന പദ്ധതി പ്രകാരം മുട്ടക്കോഴി വിതരണം രണ്ടാം ഘട്ടം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 5 കോഴി അടങ്ങുന്ന ഒരു യൂണീറ്റാണ്...

കൂടുതൽ വായിക്കുക
November 3, 2026
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് - VBG- RAM G ഓറിയന്‍റേഷന്‍ ക്ലാസ് നടത്തി.

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ VBG RAM G പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കും വാര്‍ഡിലെ മേറ്റുമാര്‍ക്കും ഓറിയന്‍റേഷന്‍ ക്ലാസ് നടത്തി. ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, മേറ്റുമാര്‍ ...

കൂടുതൽ വായിക്കുക
November 2, 2026
മുട്ടക്കോഴി വിതരണം രണ്ടാം ഘട്ടം - 05.11.2026 ന് രാവിലെ 08.30 മണിയ്ക്ക്

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ വാര്‍‌ഷിക പദ്ധതിയിലെ പ്രോജക്ടായ അടുക്കള മുറ്റത്തെ കോഴിവളര്‍ത്തല്‍ എന്ന പ്രോജക്ടിന്‍റെ ഭാഗമായി നടത്തുന്ന മുട്ടക്കോഴി വിതരണത്തിന്‍റെ രണ്ടാം ഘട്ടം 05.11.2026 ന് രാവിലെ 08.30 മണിയ്ക്ക് മൂക്കന്നൂര്‍ വെറ്റിനറി ഡിസ്പെന്‍സറിയില്‍ നടക്കും. ഗുണഭോക്തൃ ലിസ്റ്റിലെ ക്രമ നമ്പര്‍ ...

കൂടുതൽ വായിക്കുക
October 27, 2026
ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഭിന്നേശേഷി കലോത്സവം 2026 സമന്വയ സെഹിയോന്‍ പാരിഷ് ഹാളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിജു പാലാട്ടി കലോത്സവം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍,ഉദ്യോഗസ്ഥര്‍ ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍,അങ്കണവാടി ജീവനക്കാര്‍ എന്നിവര...

കൂടുതൽ വായിക്കുക
October 27, 2026
ജീവിത ശൈലി രോഗങ്ങളുടെ നിരീക്ഷണവും ബോധവത്കരണവും - ക്യാമ്പ് സംഘിടിപ്പിച്ചു.

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തും പ്രഥമീകോരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ജീവിത ശൈലി രോഗങ്ങളുടെ നിരീക്ഷണവും ബോധവത്കരണവും പരിപാടി 26.10.2026 തീയതിയില്‍ രാവിലെ മുതല്‍ മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് കെ. പി ഹോര്‍മീസ് മെമ്മോറിയല്‍ ഹാളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉദ്ഘാടനം നടത്തിയ ക്യാമ്പില...

കൂടുതൽ വായിക്കുക
October 27, 2026
മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത്‌ - പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പ് സംഘടിപ്പിച്ചു.

മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത്‌ - പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പ് 22/10/2026 ന് രാവിലെ 10 മണിക്ക് മൂക്കന്നൂർ പാൽ സൊസൈറ്റിയിൽ വെച്ച് പ്രസിഡന്റ്‌ ശ്രീമതി ജയ രാധാകൃഷ്ണൻ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

October 26, 2026
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് - "സമന്വയ" ഭിന്നശേഷി കലോത്സവം 2026

മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം 2026- " സമന്വയ " 27.10.2026 ന് രാവിലെ 10 മണിയ്ക്ക് സെഹിയോന്‍ പള്ളി പാരിഷ് ഹാളില്‍ നടക്കുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജയ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു.

October 23, 2026
കേരളോത്സവം ക്രിക്കറ്റ് മത്സരം KASC കോക്കുന്ന് ജേതാക്കളായി

കേരളോത്സവം 2026 ലെ ക്രിക്കറ്റ് മത്സരത്തില്‍ ആവേശ ഫൈനലില്‍ KASC KOKKUNNU V/s AFC ATTARA തമ്മില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ KASC KOKKUNNU വിജയിച്ചു.